സംവിധായകന്‍ ഒമര്‍ ലുലുവിന് എതിരെ പരാതി

സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി നിർമ്മാതാവ് ഔസേപ്പച്ചൻ. ഒമര്‍ സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ഔസേപ്പച്ചന്‍. സിനിമ ചെയ്യാനായി മുഴുവന്‍ പണം നല്‍കിയിട്ടും ചിത്രം പൂര്‍ത്തിയാക്കാന്‍ വൈകിക്കുന്നുവെന്നാണ് ഔസേപ്പച്ചന്റെ പരാതി. 30ലക്ഷം രൂപയാണ് പ്രതിഫലമായി ഒമറിന് നല്‍കിയതെന്നും ഔസേപ്പച്ചന്‍ പറയുന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, ഫിലിം ചേംബറിനും ഔസേപ്പച്ചന്‍ പരാതി നല്‍കിയിരിക്കുകയാണ്. ചിത്രം വൈകുന്നത് കാരണം വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ട്, തനിക്ക് മുന്നോട്ട് പോകാനാകുന്നില്ല. അതിനാൽ എത്രയും വേഗം പ്രശ്നത്തിൽ ഇടപെടണമെന്നും തന്‍റെ ചിത്രം പൂർത്തിയാകുന്നത് വരെ മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യാൻ ഒമർ ലുലുവിനെ അനുവദിക്കരുതെന്നുമാണ് ഔസേപ്പച്ചന്റെ പരാതിയില്‍ ഉള്ളത്.
omar lulu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here