അര്‍ജന്റീന, മെസി, മഷ്‌റാനോ, അക്കിലസ്; ട്രോളന്‍മാര്‍ക്ക് ആഘോഷം
കുക്കുടന്‍
ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും വിഭിന്നമായി അര്‍ജന്റീനയും മെസിയും ഉയിര്‍ത്തെഴുന്നേറ്റു. വേദപുസ്തകത്തില്‍ യേശുദേവന്‍ പീഡകളും അവഹേളനങ്ങളും സഹിച്ച് കുരിശില്‍ മരിച്ചതിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വിജയശ്രീലാളിതനായി ഉയിര്‍ത്തെഴുന്നേറ്റതിനെ കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അര്‍ജന്റീനയെയും മെസിയെയും ട്രോളന്‍മാരുടെ ലോകം ഇന്നലെ വാഴ്ത്തിപാടിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ എല്ലാവരെയും നിരാശപ്പെടുത്തിയ മെസിയും സംഘവും ഉജ്ജ്വലമായ ഫോമിലൂടെ തിരിച്ചുവന്നിരിക്കുന്നു. ട്രോളുകളിലൂടെ ക്രൂശിച്ചവര്‍ പത്താം നമ്പര്‍ ജഴ്‌സിക്കാരനെ വാഴ്ത്താനും മറന്നില്ല.
86-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത് മാര്‍ക്കോസ് റോജോയാണ്…
പരിക്ക് പറ്റിയിട്ടും അര്‍ജന്റീനയ്ക്ക് വേണ്ടി കളി തുടര്‍ന്ന മഷെറാനോയെയും ട്രോളന്‍മാര്‍ വാഴ്ത്തി. നെറ്റി പൊട്ടി ചോരയൊലിക്കുന്ന നേരത്തും മഷെറാനോ കൂടുതല്‍ ഊര്‍ജ്ജസ്വലനായി പന്ത് തട്ടിയത് കാല്‍പന്ത് ആരാധകരെ തൃസിപ്പിച്ചു.
ഇതിനെല്ലാം പുറമേ ട്രോളുകളില്‍ താരമായത് അക്കിലാസ് പൂച്ചയാണ്. അര്‍ജന്റീന – നൈജീരിയ മത്സരം തുടങ്ങും മുന്‍പേ അര്‍ജന്റീന പരാജയപ്പെടുമെന്ന് അക്കിലാസ് പൂച്ച പ്രവചിച്ചിരുന്നു. ഈ പ്രവചനം കുറച്ചൊന്നുമല്ല അര്‍ജന്റീന ആരാധകരെ ടെന്‍ഷനടിപ്പിച്ചത്. എന്നാല്‍, കളി കഴിഞ്ഞപ്പോല്‍ അക്കിലാസിന്റെ പ്രവചനം അസ്ഥാനത്തായി. പിന്നെ, പറയണോ പുകില്…ട്രോളന്‍മാര്‍ അക്കിലാസിനെ എടുത്തിട്ട് ട്രോളി…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here