നെയ്മര്‍ തട്ടി, സില്‍വ ഗോളാക്കി; ബ്രസീല്‍ രണ്ട് ഗോളുകള്‍ക്ക് മുന്‍പില്‍ (2-0)

silvaa

സെര്‍ബിയക്കെതിരെ ബ്രസീല്‍ രണ്ടാം ഗോള്‍ സ്വന്തമാക്കി. മത്സരത്തിന്റെ 67-ാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ രണ്ടാം ഗോള്‍. നെയ്മര്‍ സെര്‍ബിയയുടെ ഫസ്റ്റ് പോസ്റ്റ് ലക്ഷ്യം വെച്ച് ഉയര്‍ത്തി നല്‍കിയ കോര്‍ണര്‍ കിക്ക് പുറകില്‍ നിന്ന് ഓടിയടുത്ത തിയാഗോ സില്‍വ ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ സെര്‍ബിയയുടെ വലയിലെത്തിക്കുകയായിരുന്നു. ബ്രസീലിന് മറുപടി നല്‍കാന്‍ കഴിയാതെ സെര്‍ബിയ കളിക്കളത്തില്‍ വിയര്‍ക്കുകയാണ് രണ്ടാം പകുതിയില്‍.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top