ഗ്രൂപ്പ് ‘ഇ’ യില്‍ ‘സ്വീറ്റ്’ ബ്രസീല്‍; കോസ്റ്ററിക്കയും സെര്‍ബിയയും ലോകകപ്പില്‍ നിന്ന് പുറത്ത്

ഗ്രൂപ്പ് ഇയിലെ ചാമ്പ്യന്‍മാരായി ബ്രസീലും രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്‌സര്‍ലാന്‍ഡും റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക്. നിര്‍ണായക മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. സ്വിറ്റ്‌സര്‍ലാന്‍ഡ് – കോസ്റ്ററിക്ക മത്സരം സമനിലയില്‍ പിരിഞ്ഞു (2-2). ഏഴ് പോയിന്റ് സ്വന്തമാക്കിയാണ് ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള സ്വിറ്റ്‌സര്‍ലാന്‍ഡിന് അഞ്ച് പോയിന്റാണ് ഉള്ളത്. മൂന്ന് പോയിന്റ് മാത്രമുള്ള സെര്‍ബിയയും ഒരു പോയിന്റ് മാത്രമുള്ള കോസ്റ്ററിക്കയും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരിക്കുന്നു. പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയായിരിക്കും ബ്രസീലിന്റെ എതിരാളികള്‍. സ്വിറ്റ്‌സര്‍ലാന്‍ഡിന് സ്വീഡനാണ് പ്രീക്വാര്‍ട്ടറിലെ എതിരാളികള്‍.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More