ഓർത്തഡോക്‌സ് സഭയിലെ ലൈംഗീകാരോപണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

ർത്തഡോക്‌സ് സഭാ വൈദികർക്കെതിരായ ലൈംഗീകാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. കേസിൽ അന്വേഷണം നടത്തണമെന്ന് ഭരണപരിഷ്‌ക്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ വിഷയത്തിൽ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഡി.ജി.പിയോട് വിശദീകരണവും തേടിയിരുന്നു.
നിലവിൽ വൈദികർക്കെതിരേ യുവതിയുടെ പരാതിയില്ല. ഇവരുടെ ഭർത്താവ് സഭാ നേതൃത്വത്തിന് നൽകിയ പരാതി മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. എന്നാൽ, ഇതിന്മേൽ കേസ് അന്വേഷണം സാധ്യമല്ലെന്നാണ് പോലീസ് മുമ്പ് നൽകിയിരുന്ന വിശദീകരണം. ഇരയായ സ്ത്രീ പരാതി നൽകിയാൽ കേസെടുത്ത് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു.
പ്രതിസ്ഥാനത്ത് നിൽക്കുന്നവർ തന്നെ കേസന്വേഷണത്തിന് നേതൃത്വം നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നുള്ളതായിരുന്നു വി.എസിന്റെ കത്തിന്റെ ഉള്ളടക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here