Advertisement

സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട്; കണക്കുകളില്‍ പൊരുത്തക്കേടുള്ളതായി ആദായനികുതി വകുപ്പ്

June 30, 2018
Google News 0 minutes Read
Ernakulam Angamaly Archdiocese

സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ആദായനികുതി വകുപ്പിന്റെതാണ് നടപടി. ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന വിവരം.

ഭൂമി ഇടപാടിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇടനിലക്കാരും ഭൂമി വിറ്റവരും പറയുന്ന കണക്കുകളില്‍ വ്യത്യാസമുണ്ട്. ഈ സാഹചര്യത്തില്‍ റെയ്ഡില്‍ ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുകയാണ്. ഇതിനു ശേഷമായിരിക്കും സഭാ തലത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here