ആദ്യ മിനിറ്റില്‍ ഡെന്‍മാര്‍ക്കിന് ലീഡ്!!! നാലാം മിനിറ്റില്‍ ക്രൊയേഷ്യയുടെ തിരിച്ചടി (1-1) വീഡിയോ
റഷ്യന്‍ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോള്‍ ഡെന്‍മാര്‍ക്കിന് സ്വന്തം. ക്രൊയേഷ്യക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ 58-ാം സെക്കന്‍ഡിലാണ് ഡെന്‍മാര്‍ക്കിന്റെ ആദ്യ ഗോള്‍. എന്നാല്‍, ആദ്യ ഗോളിന്റെ ആഘോഷങ്ങള്‍ തീരും മുന്‍പ് ഡെന്‍മാര്‍ക്കിന് ക്രൊയേഷ്യയുടെ ചൂടന്‍ മറുപടി. 3 മിനിറ്റ് 40 സെക്കന്‍ഡ് പിന്നിട്ടപ്പോഴാണ് ക്രൊയേഷ്യയുടെ മറുപടി ഗോള്‍ പിറന്നത്. മത്തിയാസ് ജോര്‍ഗെന്‍സനാണ് ഡെന്‍മാര്‍ക്കിന് വേണ്ടി 58-ാം സെക്കന്‍ഡില്‍ ഗോല്‍ നേടിയത്. മത്തിയാസിന്റെ ഷോട്ട് ക്രൊയേഷ്യന്‍ ഗോളിയുടെ കയ്യില്‍ തട്ടി പോസ്റ്റിലേക്ക് പോകുകയായിരുന്നു. ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോള്‍ സ്വന്തമാക്കിയത് 17-ാം നമ്പര്‍ താരം മാന്‍ഡ്‌സൂക്കിച്ച് ആയിരുന്നു. ഡെന്‍മാര്‍ക്കിന്റെ പ്രതിരോധനിരയ്ക്ക് സംഭവിച്ച പിഴവില്‍ നിന്നായിരുന്നു ക്രൊയേഷ്യയുടെ ആദ്യ ഗോള്‍.
The game literally started one minute ago #CRODEN pic.twitter.com/xtlbbQmKzu
— Ana✨ (@Ana_Elle971) July 1, 2018
Croatia immediately equalise 1-1 #CRODEN pic.twitter.com/ddBSWZteIE
— World Cup Goals (@A1Futbol) July 1, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here