“മെസി ഒക്കെ…മെസി പാവാണ്…നമുക്ക് പണ്ടേ അറിയാലോ”; അര്‍ജന്റീനയുടെ കുഞ്ഞുആരാധിക (വീഡിയോ)

ലോകകപ്പില്‍ മുത്തമിട്ടിട്ട് 32 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും അര്‍ജന്റീനയ്ക്ക് ചങ്ക് പറിച്ചു നല്‍കുന്ന കോടിക്കണക്കിന് ആരാധകരുണ്ട് കാല്‍പന്ത് ലോകത്തില്‍. മലയാളികള്‍ക്കിടയിലും അര്‍ജന്റീന ആരാധകര്‍ ഏറെയാണ്. മെസിയാണ് എല്ലാവരുടെയും താരം. റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് അര്‍ജന്റീന തോറ്റത് എല്ലാ ഫാന്‍സിനും വലിയ വേദനയാണ്. അതിനിടയിലാണ് ഒരു കുഞ്ഞു ആരാധികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. കടുത്ത അര്‍ജന്റീന, മെസി ആരാധിക തോല്‍വിയുടെ വിഷമത്തില്‍ പറയുന്ന കാര്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ കാണാം…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top