വൈദ്യുതി മീറ്റർ വാടകയ്ക്കും ജിഎസ്ടി ; നികുതിയായി ഇടാക്കുക 18 ശതമാനം

വൈദ്യുതി മീറ്ററിന്റെ വാടകയ്ക്ക് ജി.എസ്.ടി. ഈടാക്കിത്തുടങ്ങി. നികുതിനിരക്കായ 18 ശതമാനമാണ് ഈടാക്കുക. ജി.എസ്.ടി. നടപ്പാക്കി ഒരുവർഷം തികയുമ്പോൾ കേരളത്തിൽ കൂടുതൽ മേഖലകളിലേക്ക് നികുതി വ്യാപിക്കുകയാണ്.
വൈദ്യുതി വിതരണം, പ്രസരണം എന്നിവയെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കിയിരുന്നു. വൈദ്യുതി വിതരണത്തിനുള്ള ഉപകരണം എന്ന നിലയിൽ മീറ്ററിന്റെ വാടകയ്ക്കും ഇതുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും നികുതി ഈടാക്കേണ്ടതില്ലെന്നായിരുന്നു കെ.എസ്.ഇ.ബി.യുടെ ആദ്യ നിലപാട്. പിന്നീട്
ഇവയ്ക്ക് ജി.എസ്.ടി. ബാധകമാണോയെന്ന് കേന്ദ്ര പരോക്ഷകസ്റ്റംസ് നികുതി ബോർഡിനോട് ബോർഡ് സംശയമുന്നയിച്ചു. ഇതേത്തുടർന്ന് രാജ്യത്തെ എല്ലാ വൈദ്യുതി വിതരണക്കമ്പനികൾക്കും ഇത് ബാധകമാണെന്ന് ടാക്‌സസ് ആൻഡ് കസ്റ്റംസ് ബോർഡ് ഉത്തരവിറക്കി. ഇതനുസരിച്ച് ജി.എസ്.ടി. കൂടി ചേർത്താണ് ഇപ്പോൾ ബില്ലുകൾ നൽകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here