സെല്‍ഫ് ഗോള്‍ ആതിഥേയരെ ചതിച്ചു; സ്‌പെയിന്‍ ലീഡ് ചെയ്യുന്നു (1-0) വീഡിയോ
ആതിഥേയരായ റഷ്യയെ വിയര്‍പ്പിച്ച് സ്പാനിഷ് മുന്നേറ്റം. സ്‌പെയിന്റെ മുന്നേറ്റത്തെ ചെറുക്കാന്‍ കഴിയാതെ റഷ്യ പ്രതിരോധത്തിലൂന്നിയ കളിയാണ് കാഴ്ചവെക്കുന്നത്. മത്സരത്തിന്റെ 11-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ സ്‌പെയിന് ലീഡ് നേടിയിരിക്കുന്നു. റഷ്യന്‍ ബോക്‌സിനു വെളിയില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ഇസ്‌കോ പോസ്റ്റ് ലക്ഷ്യം വെച്ച് ഉയര്‍ത്തി. ഇസ്‌കോയുടെ ഷോട്ട് ഹെഡ് ചെയ്യാന്‍ റാമോസ് ശ്രമിച്ചു. എന്നാല്‍ റഷ്യന്‍ താരം ഇഗ്നെഷാവിച്ച് റാമോസിനെ തടഞ്ഞുനിര്‍ത്താന്‍ നോക്കി. ഗോള്‍ നേടാന്‍ റാമോസും ഗോള്‍ അടിപ്പിക്കാതിരിക്കാന്‍ ഇഗ്നാഷെവിച്ചും ശ്രമിക്കുന്നതിനിടയില്‍ ഇഗ്നാഷെവിച്ചിന്റെ കാലില്‍ തട്ടി പന്ത് റഷ്യയുടെ പോസ്റ്റിലേക്ക്. ഓണ്‍ ഗോളിലൂടെ സ്‌പെയിന് ലീഡ്. നച്ചോയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് സ്‌പെയിന് ഫ്രീകിക്ക് ലഭിച്ചത്.
Sergey Ignashevich own goal – Spain vs Russia 1-0#ESPRUS #SPARUS pic.twitter.com/RQoEPetYO8
— Fortnite Daily (@Fortnit16697820) July 1, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here