കൊലക്കത്തിയില്‍ പൊലിഞ്ഞത് കര്‍ഷക കുടുംബത്തിന്റെ പ്രതീക്ഷ

എറണാകുളം മഹാരാജാസ് കോളെജില്‍ ക്യാംപസ് ഫ്രണ്ടിന്റെ കൊലക്കത്തിയില്‍ പൊലിഞ്ഞത് ഇടുക്കി വട്ടവടയിലെ ഒരു കര്‍ഷക കുടുംബത്തിന്റെ പ്രതീക്ഷകള്‍.
കൊല്ലപ്പെട്ട അഭിമന്യുവിന്റെ പിതാവ് മനോഹരനും അമ്മ ഭൂപതിയും കര്‍ഷക തൊഴിലാളികളാണ്. ഇവരുടെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. പഠനത്തില്‍ മിടുക്കനായിരുന്നു അഭിമന്യുവെന്ന് നാട്ടുകാര്‍ പറയുന്നു. കോവിലൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നാണ് പ്ലസ്ടു പാസ്സായത്. ഉന്നതവിദ്യാഭ്യാസം നേടി ജോലി സമ്പാദിക്കണമെന്ന അതീവ ആഗ്രഹത്തോടെയാണ് അഭിമന്യു മഹാരാജാസ് കോളെജിലെത്തിയത്.
ഇതിനിടയില്‍ എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മഹാരാജാസില്‍ എസ്എഫ്‌ഐ സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമായപ്പോഴാണ് ക്യാംപസ്ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here