കാശ്മീരില്‍ സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

ജമ്മു കാശ്മീരില്‍ പിഡിപിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ വീട്ടില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. കാശ്മീരിലെ ഗവര്‍ണര്‍ ഭരണത്തിന് പരിഹാരം കാണാന്‍ തിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും യോഗത്തില്‍ തീരുമാനിച്ചു. പിഡിപിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് സഖ്യമല്ല, തിരഞ്ഞെടുപ്പാണ് ആവശ്യമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. പിഡിപി – ബിജെപി സഖ്യം പിളര്‍ന്നതിനെ തുടര്‍ന്നാണ് കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നത്. ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാല്‍ മുഖ്യമന്ത്രിയായിരുന്നു പിഡിപിയുടെ മെഹ്ബൂബ മുഫ്തി രാജിവക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here