Advertisement

അഭിമന്യുവിന് ജന്മനാടിന്റെ യാത്രാമൊഴി…

July 2, 2018
Google News 6 minutes Read

എറണാകുളം മഹാരാജാസ് കോളേജിൽ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ മൃതദേഹം ജൻമനാടായ വട്ടവടയിൽ എത്തിച്ചു. മൂന്നാറിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം എത്തിച്ചത്.

കനത്ത മഴയെ അവഗണിച്ചും നൂറു കണക്കിന് ആളുകളാണ് മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. മുദ്രാവാക്യം വിളികളോടെയായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ അന്തിമോപചാരം അർപ്പിക്കൽ. അഭിമന്യുവിന്റെ അച്ഛനും അമ്മയും മൃതദേഹം ഏറ്റുവാങ്ങാൻ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയിരുന്നു.

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനുൾപ്പെടെയുള്ളവർ മൃതദേഹത്തെ അനുഗമിച്ചു. അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വട്ടവട പഞ്ചായത്തിൽ സിപിഎം ഹർത്താൽ ആചരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here