Advertisement

യോഗി സർക്കാരിന് സുപ്രിംകോടതി നോട്ടീസ്

July 3, 2018
Google News 0 minutes Read
sc sends notice to yogi govt

പൊലീസ് ഏറ്റുമുട്ടലുകളിൽ നടന്ന കൊലപാതകങ്ങൾ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ നിർദേശം.

കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന 1,100 പൊലീസ് ഏറ്റുമുട്ടലുകളിൽ 49 പേർ കൊല്ലപ്പെടുകയും 370 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പരാതിക്കാരായ പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ് (പിയുസിഎൽ) ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതേ വിഷയത്തിൽ നേരത്തെ സംസ്ഥാന സർക്കാരിനു നോട്ടിസയച്ചിരുന്ന ദേശീയ മനുഷ്യാവകാശ കമ്മിഷനെയും കക്ഷിയാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളിക്കളഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here