മൊഴിയില്‍ ഉറച്ച് യുവതി; വൈദികരെ അറസ്റ്റ് ചെയ്യാന്‍ പോലീസ്

ഓര്‍ത്തഡോക്സ് വൈദികര്‍ ബലാത്സംഗം ചെയ്തെന്ന മൊഴിയില്‍ ഉറച്ച് യുവതി. പോലീസിന് നല്‍കിയ രഹസ്യമൊഴി ആവര്‍ത്തിക്കുകയാണ് യുവതി. മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലും ഇതേ മൊഴിയാണ് യുവതി നല്‍കിയത്. ഇതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത വൈദികരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം ആരംഭിച്ചു. ഇന്നലെ രണ്ട് വൈദികര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കേസിൽ പ്രതികളായ സോണി വറുഗീസ് ജോബ് മാത്യു എന്നീ രണ്ട് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷകളാണ് കോടതി പരിഗണിച്ചത്. ഇവരെ അറസ്റ്റ് ചെയ്യണോ എന്ന കാര്യത്തില്‍ കോടതി വിധി വന്ന ശേഷം പോലീസ് തീരുമാനമെടുക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത രണ്ട് വൈദികര്‍ ഒളിവിലാണെന്നാണ് സൂചന.
ഓർത്തഡോക്സ് സഭയിലെ പീഡന പരാതിയിൽ വൈദികരുടെ മുൻ കൂർ ജാമ്യാപേക്ഷയിൽ അറസ്റ്റ് ചെയ്യരുതെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇന്നലെ ഇടപെട്ടിരുന്നില്ല. കേസ് കൂടുതൽ വാദത്തിനായി കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റുകയാണുണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here