Advertisement

എസ്ഡിപിഐ ഓഫീസുകളില്‍ റെയ്ഡ്

July 4, 2018
0 minutes Read

മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ സംസ്ഥാനത്തെ എസ്ഡിപിഐ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും വ്യാപക റെയ്ഡ്. കേസിലെ പ്രതികളെ ഒളിപ്പിച്ചതിന് വണ്ടിപ്പെരിയാറില്‍ നിന്ന് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി എസ്ഡിപിഐ ഓഫീസുകളില്‍ റെയ്ഡ് നടത്തുന്നത്. അഭിമന്യുവിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്ഡിപിഐ ഓഫീസുകളില്‍ പോലീസ് പരിശോധന നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top