കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി: എ.കെ. ആന്റണി

സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ. ആന്റണി. പ്രതിസന്ധി തരണം ചെയ്യാന്‍ സാധിച്ചിലെങ്കില്‍ വരും തലമുറ നിലവിലെ നേതാക്കളെ ശപിക്കും. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയ്യാറാകണം. പാര്‍ട്ടിയിലെ പ്രധാന കാര്യങ്ങളെ കുറിച്ച് പൊതുവേദിയില്‍ എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കണമെന്നും നേതാക്കള്‍ നിയന്ത്രണം പാലിക്കണമെന്നും എ.കെ. ആന്റണി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ശത്രു കോണ്‍ഗ്രസ് തന്നെയാണ്. തമ്മിലടിക്കുന്ന യാദവകുലമാണിപ്പോള്‍ കോണ്‍ഗ്രസ്. 1967 ല്‍ നേരിട്ടതിനേക്കാള്‍ വന്‍ പ്രതിസന്ധിയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉള്ളതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കെ. കരുണാകരന്റെ ജന്മശതാബ്ധി ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാനത്ത് നടന്ന പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here