ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ പ്രയത്‌നം തുടരുന്നു

ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമാണ്. മഴ പെയ്യരുതെന്നാണ് ലോകം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നത്. ഉത്തര തായ്‌ലാന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങി കിടക്കുന്ന ഫുട്‌ബോള്‍ താരങ്ങളും കോച്ചും വലിയ പ്രതീക്ഷയിലാണ് ഇപ്പോഴും. ഇനിയുള്ള ഓരോ മണിക്കൂറും രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമാണ്. കാലവര്‍ഷം കനക്കുന്നതിന് മുന്‍പേ കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കുകയാണ് വിദഗ്ധസംഘത്തിന്റെ ലക്ഷ്യം. അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
കുട്ടികള്‍ക്കും കോച്ചിനും നീന്തല്‍ പരിശീലനം നല്‍കാന്‍ നീന്തല്‍ വിദഗ്ധരും സൈനികരും അടങ്ങുന്ന സംഘം പുറപ്പെട്ടുകഴിഞ്ഞു. ഗുഹയിലകപ്പെട്ടവര്‍ക്ക് ഭക്ഷണവുമായി മറ്റൊരു സംഘം നേരത്തേ എത്തിയിട്ടുണ്ട്. മഴ പെയ്യാതിരിക്കുകയാണ് രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും അത്യാവശ്യം. മഴ പെയ്ത് ജലനിരപ്പ് ഉയരും മുന്‍പ് ഇവരെ പുറത്തെത്തിക്കണം. ഈയാഴ്ച കഴിയുന്നതോടെ മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കും. ഗുഹയിലെ വെള്ളം പമ്പുകളുപയോഗിച്ച് വറ്റിക്കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. വെള്ളം പൂര്‍ണമായി താഴണമെങ്കില്‍ നാല് മാസം കാത്തിരിക്കണം. അതിനാല്‍, നീന്തല്‍ പഠിപ്പിച്ച് കുട്ടികളെ പുറത്തെത്തിക്കുകയാണ് നിലവിലുള്ള മാര്‍ഗം. കുട്ടികള്‍ ആരോഗ്യവാന്‍മാരാണെന്ന ഉറപ്പ് ലഭിച്ചാല്‍ നീന്തല്‍ പഠിപ്പിക്കാന്‍ ആരംഭിക്കും. നീന്തല്‍ അറിയുന്നവരെ ആദ്യം പുറത്തെത്തിക്കാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here