അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയിൽ 13 കോടി രൂപ ലഭിച്ചത് മലയാളിക്ക്

keralite won in abu dhabi big ticket draw

അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയിൽ 13 കോടി രൂപ ലഭിച്ചത് മലയാളിക്ക്. മലയാളിയായ ടോജോ മാത്യുവിനെയാണ് 7 മില്ല്യൺ ദിർഹം അതായത്, 13,05,11,950 കോടി രൂപയുടെ ഭാഗ്യം തേടിയെത്തിയത്.

മുപ്പതുകാരനായ ടോജോ അബുദാബിയിൽ ഒരു കമ്പനിയിൽ സിവിൽ സൂപ്പർവൈസറായിട്ട് ജോലി ചെയ്യുകയായിരുന്നു. ജൂൺ 24 ന് അബുദാബി വിമാനത്താവളത്തിൽ വച്ച് ബിഗ് ടിക്കറ്റ് ഡ്രോയിൽ നിന്നാണ് ടോജോ ടിക്കറ്റ് എടുത്തത്. ഭാര്യയ്ക്ക് ന്യൂഡൽഹിയിൽ പുതിയ ജോലി ശരിയായതുകൊണ്ട് അബുദാബിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരികയായിരുന്നു.

Top