Advertisement

വിദ്യാർത്ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച് സ്‌കൂൾ അധികൃതർ

July 5, 2018
Google News 0 minutes Read
school authority decides the color of female students innerwear

വിദ്യാർത്ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച് സ്‌കൂൾ അധികൃതർ. പൂനെ എംഐടി സ്‌കൂൾ മാനേജ്‌മെന്റിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധത്തിലാണ് മാതാപിതാക്കൾ.

വിദ്യാർത്ഥിനികൾ ധരിക്കേണ്ട അടിവസ്ത്രത്തിന് വെള്ളയോ ചർമ്മത്തിന്റെ നിറമോ ആയിരിക്കണമെന്നാണ് അധികൃതർ ഉത്തരവിറക്കിയത്.

വിവരങ്ങൾ സ്‌കൂൾ ഡയറിയിൽ രേഖപ്പെടുത്തിയ ശേഷം മാതാപിതാക്കളോട് ഒപ്പിട്ടു നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയർന്നത്. എന്നാൽ തീരുമാനത്തിൽ നിന്നു പിന്മാറാൻ അധികൃതർ തയാറായില്ല. ഇങ്ങനെ ഒരു നിർദേശം നൽകിയതിൽ തങ്ങൾക്ക് പ്രത്യേകം അജണ്ടകൾ ഒന്നുമില്ലെന്നും മുൻകാലങ്ങളിലുണ്ടായ ചില അനുഭവങ്ങളെ മുൻ നിർത്തിയാണ് ഇങ്ങനെ ഒരു നിർദേശം മുന്നോട്ടു വച്ചത് എന്നും എം.ഐ.ടി സ്‌കൂൾ ഡയറക്ടർ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here