അമേരിക്ക-ചൈന വ്യാപാരയുദ്ധം മുറുകുന്നു

അമേരിക്ക-ചൈന വ്യാപാരയുദ്ധം മുറുകുന്നതായി സൂചന. 3,400 കോടി ഡോളറിന് മുകളില്‍ മൂല്യമുള്ള ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ 25% അധിക ഇറക്കുമതി നികുതി ഇന്ന് പ്രാബല്യത്തിലാകും.
ചൈനീസ് ജനതയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള നടപടി ചൈന ആരംഭിക്കുമെന്ന സൂചനകള്‍ വാണിജ്യ മന്ത്രാലയം നല്‍കിയത് വ്യാപാരയുദ്ധത്തിന് ആക്കം കൂട്ടുമെന്നാണ് സൂചന. വ്യാവസായികോല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഡിവൈസുകള്‍, ഓട്ടോ പാര്‍ട്ടുകള്‍ എന്നിവയുടെ ഇറക്കുമതി തടയലാണ് അമേരിക്കയുടെ ലക്ഷ്യം. തത്തുല്യ നടപടികളുമായി തിരിച്ചടിക്കാനുള്ള ചൈനീസ് നീക്കം വ്യാപാരയുദ്ധം കടുക്കുമെന്ന സൂചനയാണ്.
ഇതിനു പുറമേ ഈ വര്‍ഷം തന്നെ 1,600 കോടി ഡോളര്‍ മൂല്യത്തിന് മുകളിലുള്ള ചൈനീസ് ഇറക്കുമതിക്ക് 25% നികുതി കൂടി ചാര്‍ജ് ചെയ്യാനാണ് അമേരിക്കന്‍ നീക്കം. വ്യാപാരയുദ്ധം മുറുകുന്നത് രാജ്യാന്തര വിപണികളിലും തിരിച്ചടിയുണ്ടാക്കിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here