Advertisement

എ ആര്‍ റഹ്മാന്‍ ഷോ ഈ മാസം 21നും 22നും

July 6, 2018
Google News 1 minute Read
ar rahman show

എആര്‍ റഹ്മാന്‍ ഷോ നേരിട്ട് കാണാന്‍ കഴിയാഞ്ഞവര്‍ക്ക് ആശ്വാസം. കഴിഞ്ഞ മാസം രണ്ട് ദിവസങ്ങളിലായി അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന എആര്‍ റഹ്മാന്‍ ഷോ ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്നു. ഈ മാസം 21, 22തീയ്യതികളാണ് എആര്‍ റഹ്മാന്‍ ഷോ സംപ്രേഷണം ചെയ്യുന്നത്. വൈകിട്ട് ഏഴ് മണിമുതലാണ് ഷോ ടെലിവിഷനില്‍ ആസ്വദിക്കാനാവുക.

പകരംവെക്കാനില്ലാത്ത ശബ്ദ-വെളിച്ച സംവിധാനം കൊണ്ട് പരിപാടി ആദ്യ ദിവസം തന്നെ സംഗീത പ്രേമികളുടെ മനം കവര്‍ന്നിരുന്നു. രണ്ട് ദിവസമാണ് ഫ്ളവേഴ്സ് ടിവി എആര്‍ റഹ്മാന്‍ ഷോ സംഘടിപ്പിച്ചത്. തുടര്‍ച്ചായി രണ്ട് ദിവസം  ഒരേസ്ഥലത്ത് റഹ്മാന്‍ ഷോ സംഘടിപ്പിക്കുന്നത് ആദ്യമായിട്ടായിരുന്നു.4k ഡിജിറ്റല്‍ സ്റ്റേജായിരുന്നു പരിപാടിയുടെ മറ്റൊരു ആകര്‍ഷണം. ഈ സംവിധാനത്തോടെ റഹ്മാനും സംഘവും സംഘടിപ്പിക്കുന്ന ആദ്യ ഷോ കൂടിയായിരുന്നു ഇത്.

എആർ റഹ്മാന് പുറമെ, നീതി മോഹൻ, ജോനിക ഗാന്ധി, റയ്ഹാന, ഇശ്രത്ത് ഖാദ്രി, സാഷ കിരൺ തിരുപതി, ശ്വേത മോഹൻ, ഹരിചരൺ സെഷാദ്രി, ബെന്നി ദയാൽ, ജാവേദ് അലി, ദിൽഷാദ് ഷാബിർ അഹ്മദ്, അൽഫോൺസ് ജോസഫ്, ജോർജ് പീറ്റർ, മിൻമിനി എന്നിവരാണ് സ്റ്റേജില്‍ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളുമായി എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here