പക്ഷി കത്തിച്ചത് 17 ഏക്കര്‍ ഭൂമി !

ഒരു ചെറിയ പക്ഷി കാരണം ജര്‍മ്മനിയില്‍ കത്തി നശിച്ചത് 17 ഏക്കര്‍ ഭൂമി. ഇലക്ട്രിക് കേബിളില്‍ നിന്ന് തീപിടിച്ച പക്ഷി ഒരു കുഞ്ഞു തീഗോളം പോലെ താഴെയുള്ള ഭൂമിയിലേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
റോസ്‌റ്റോക്കെന്ന തീരനഗരത്തിലായിരുന്നു സംഭവം. പടര്‍ന്നു കയറിയ തീ സമീപത്തുള്ള റയില്‍വേ പവര്‍ ലൈനുകളിലേക്കും പടരുകയായിരുന്നു.
വീശിയടിച്ച കാറ്റിനെ തുടര്‍ന്ന് അടുത്തുള്ള ജനവാസകേന്ദ്രങ്ങളിലേക്കും തീ പടര്‍ന്നു. 50 അഗ്നിശമന സേനാംഗങ്ങളും നിരവധി വോളന്റിയര്‍മാരും വേണ്ടി വന്നു തീയണക്കാന്‍. പ്രാദേശിക ഫയര്‍ വിഭാഗത്തിന്റെ ആദ്യ റിപ്പോര്‍ട്ട് പ്രകാരം 7 ഹെക്ടര്‍ ഭൂമി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആളപായമില്ലെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തീപിടിത്തത്തിന്റെ ഫോട്ടോകളും ഡിപ്പാര്‍ട്ട്‌മെന്റ് പങ്കു വച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here