Advertisement

‘ഇന്ത്യയിലെ ക്രിസ്ത്യാനികളെല്ലാം ബ്രിട്ടീഷുകാരാണ്’: ബിജെപി എംപിയുടെ പരാമര്‍ശം വിവാദമാകുന്നു

July 6, 2018
Google News 1 minute Read

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ബിജെപി എംപി ഗോപാല്‍ ഷെട്ടി. ഹിന്ദുക്കളും മുസ്ലീങ്ങളും മാത്രമാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതെന്നും ഗോപാല്‍ ഷെട്ടി പറഞ്ഞു. എംപിയുടെ പരാമര്‍ശം ഇതിനോടകം വിവാദമായിരിക്കുകയാണ്.

‘ ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരായിരുന്നു. അതാണ് അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തത്. ഇന്ത്യയെ മോചിപ്പിച്ചത് ഹിന്ദുക്കളോ മുസ്ലീങ്ങളോ അല്ല. ഒരുമിച്ച് ഒന്നായി ഹിന്ദുസ്ഥാനികളായാണ് നാം സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയത്‌’; ഷെട്ടി പറഞ്ഞു. മുംബൈ നോര്‍ത്തില്‍ നിന്നുള്ള ലോകസഭാംഗമാണ് ഷെട്ടി.

പരാമര്‍ശം വിവാദമായതോടെ ഷെട്ടിയ്ക്കെതിരെ മുംബൈ കോണ്‍ഗ്രസ് രംഗത്തെത്തി.ഷെട്ടിക്ക് ചരിത്രമറിയില്ലെന്നും  മനപൂര്‍വ്വം സമുദായത്തില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും  കോണ്‍ഗ്രസ് ആരോപിച്ചു.ഞായറാഴ്ച മുംബൈ മലഡില്‍ ഷിയാ കബ്രസ്ഥാന്‍ കമ്മറ്റി സംഘടിപ്പിച്ച ഈദ് ഇ മിലാദില്‍ പങ്കെടുത്തു നടത്തിയ പ്രസംഗത്തിലായിരുന്നു ഷെട്ടിയുടെ പരാമര്‍ശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here