ആട്ടവും പാട്ടും ആഘോഷവും ഒപ്പം ഷോപ്പിംഗും; ഉത്സവ ലഹരിയിൽ നെയ്യാറ്റിൻകര

മുൻസിപ്പൽ മൈതാനിയിൽ ജൂൺ 29 ന് ആരംഭിച്ച ഫ്ലവേഴ്സ് ടെലിവിഷന്റെ കലാവ്യാപാര വിപണന മേളയായ ഇൻഡ്രോയൽ ഫ്ലവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഏഴ് നാളുകൾ പിന്നിട്ടു. ഇതിനോടകം മഹാ വിജയമായി മാറിയ മേള നെയ്യാറ്റിൻകരയെ ഉത്സവാന്തരീക്ഷത്തിൽ എത്തിക്കുകയാണ്. ഏഴാം ദിവസമായ ഇന്നലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ അഫ്സൽ, ജാനകി എന്നിവർ ഒരുക്കിയ ഗാനമേള, ഫ്ളയിങ് സ്റ്റാർസ് ഡാൻസ് കമ്പനിയുടെ നൃത്ത വിസ്മയം, കോമഡി ഉത്സവത്തിലെ ഹാസ്യ താരങ്ങളായ ഹസീബ് പൂനൂർ, അശ്വന്ത് അനിൽ കുമാർ എന്നിവർ ഒരുക്കിയ കോമഡി ഷോ എന്നിവ വേദിയിൽ അരങ്ങേറി. പ്രശസ്ത ഗായകരായ ചന്ദ്രലേഖ, സോമദാസ് എന്നിവരുടെ ഗാനമേള, റോബോ സാപ്പിയൻസ് ഡാൻസ് ട്രൂപ്പിന്റെ ഡാൻസ് ഷോ, കോമഡി ഉത്സവത്തിലെ മിന്നും താരങ്ങളുടെ കോമഡി ഷോ എന്നിവയാണ് ഇന്നത്തെ പ്രധാന ആകർഷണങ്ങൾ.
ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖരുടെ മെഴുക് പ്രതിമകൾ ഉൾപ്പെടുന്ന വാക്സ് മ്യൂസിയം, 202 ലധികം ചക്ക വിഭവങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചക്ക മഹോത്സവം, 200 ലധികം പക്ഷി മൃഗാദികളുടെ പ്രദർശനവും വിപണനവും ഒരുക്കിയിരിക്കുന്ന അക്വാ പെറ്റ് ഷോ എന്നിവയാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത. ഒപ്പം ഒരു കുടുംബത്തിന് വേണ്ട മുഴുവൻ അവശ്യവസ്തുക്കളും ഷോപ്പിംഗ് ഫെസ്റ്റിവലിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇൻഡ്രോയൽ ഫർണിച്ചേഴ്സാണ് മേളയുടെ ഔദ്യോഗിക പാർട്ണർ. അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റൽ പാർട്ണറും, ആർ ബി പാലസ് ഹോസ്പിറ്റാലിറ്റി പാർട്ണറും ആറ്റിൻകര ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് പാർട്ണറും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ. മേള ജൂലൈ 9 ന് സമാപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here