നെയ്മര്‍ ഗ്രൗണ്ടില്‍ വീഴാനെടുത്തത് 14 മിനുട്ടുകള്‍…
ലോകകപ്പില്‍ ഇതുവരെ തന്റെ വീഴ്ചയിലൂടെ നെയ്മര്‍ കളഞ്ഞത് 14 മിനുട്ടുകള്‍. ആര്‍ടിഎസ് സ്‌പോര്‍ട്‌സാണ് കണക്കുകള്‍ പുറത്തു വിട്ടത്. എതിരാളികള്‍ നെയ്മറെ കായികമായി നേരിടാന്‍ പലപ്പോഴും ശ്രമിക്കുന്നതും താരം അമിതമായി പ്രതികരിക്കുന്നതും പല മാച്ചുകളിലെയും സ്ഥിരം കാഴ്ചയായി.
മെക്‌സിക്കന്‍ കോച്ച് ജുവാന്‍ കാര്‍ലോസ് ഒസോരിയോ നെയ്മറുടെ വീഴ്ചകളെ കോമാളിക്കളികളെന്നാണ് വിളിച്ചത്. തങ്ങള്‍ക്ക് ആധിപത്യമുണ്ടായിരുന്ന കളിയില്‍ ഒരു കളിക്കാരന് വേണ്ടി മാത്രം വളരെയധികം സമയം പാഴാക്കുന്നത് അപമാനകരമെന്നും മെക്‌സിക്കന്‍ കോച്ച് പറയുന്നു.
എന്തായാലും 14 മിനുട്ടെന്നത് വലിയൊരു സമയം കളയലായിപ്പോയെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഒരു കളിയില്‍ ശരാശരി മൂന്ന് മിനുട്ടാണ് കണക്ക്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here