നെയ്യാറ്റിൻകര പറയുന്നു; “ഇത്രയും ഗംഭീരമായ മേള ഞങ്ങളുടെ മണ്ണിലാദ്യം”

നെയ്യാറ്റിൻകര മുൻസിപ്പൽ മൈതാനിയിൽ ജൂൺ 28 മുതൽ ജൂലൈ 9 വരെ സംഘടിപ്പിച്ചിരിക്കുന്ന ഇൻഡ്രോയൽ ഫ്ലവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ജനപ്രീതിയേറുന്നു.

സാധാരണ ജനങ്ങളുമായി കൂടുതൽ അടുത്ത് സംവദിക്കാനായി ഫ്ളവേഴ്സ് ഒരുക്കുന്ന കലാ വ്യാപാര വിപണന മേളയുടെ പതിനൊന്നമത്തെ വേദിയാണ് നെയ്യാറ്റിൻകര. മുൻപ് മേള സംഘടിപ്പിച്ച പത്തിടങ്ങളിലും വലിയ ജന പിന്തുണയായിരുന്നു ഫെസ്റ്റിവലിന് ലഭിച്ചത്. നെയ്യാറ്റിൻകരയിലേക്ക് മേള എത്തുമ്പോഴും സ്ഥിതി മറിച്ചല്ല. ഓരോ ദിവസവും കൂടുതൽ ജനങ്ങൾ മേളയിലേക്ക് ഒഴുകിയെത്തുകയാണ്.

മുൻപ് പല ഷോപ്പിംഗ് ഫെസ്റ്റിവലുകളും നെയ്യാറ്റിൻകരയിൽ അരങ്ങേറിയിട്ടുണ്ടെങ്കിലും സംഘാടന മികവിൽ ഇത്രയും ഉന്നതി അവകാശപ്പെടാവുന്ന മേള ഇത് വരെ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ ഏക സ്വരത്തിൽ പറയുന്നത്. വിശാലമായ വേദിയിൽ അനവധി വ്യത്യസ്തമായ സ്റ്റാളുകളിലായി മേളയിൽ ഒരുക്കിയിരിക്കുന്ന വിസ്മയക്കാഴ്ചകൾ കാഴ്ചക്കാരുടെ മനം നിറക്കുകയാണ്.

സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ മെഴുക് ശില്പങ്ങൾ ഉൾപ്പെടുത്തിയ വാക്സ് മ്യൂസിയം, ചക്ക കൊണ്ടുണ്ടാക്കുന്ന 202 ഉത്പന്നങ്ങൾ അടങ്ങിയ ചക്ക മഹോൽസവം, വ്യത്യസ്തമായ ഇരുന്നൂറിലധികം പക്ഷി മൃഗാധികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള അക്വാ പെറ്റ് ഷോ തുടങ്ങിയവ മേളയുടെ മുഖ്യ ആകർഷണമാണ്. ഒപ്പം ദിവസേന പ്രേക്ഷകരുടെ പ്രിയ താരങ്ങളുടെ സാന്നിധ്യവും കലാ പ്രകടനങ്ങളും മേളയിലുണ്ടാവും. ഇൻഡ്രോയൽ ഫർണിച്ചേഴ്സാണ് മേളയുടെ ഔദ്യോഗിക പാർട്ണർ. അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റൽ പാർട്ണറും, ആർ ബി പാലസ് ഹോസ്പിറ്റാലിറ്റി പാർട്ണറും ആറ്റിൻകര ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് പാർട്ണറും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top