ബ്രസീലിന് കൗണ്ടര്‍ ‘അറ്റാക്ക്’; ബല്‍ജിയം ലീഡ് ഉയര്‍ത്തുന്നു (2-0)
ആദ്യ മിനിറ്റ് മുതല്‍ കളം നിറഞ്ഞ് ആക്രമിച്ച് കളിക്കുന്ന ബ്രസീലിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ബല്‍ജിയത്തിന്റെ രണ്ടാം ഗോള്‍. ബ്രസീല്‍ മികച്ച മുന്നേറ്റം നടത്തുമ്പോഴും ബല്‍ജിയം കൗണ്ടര്‍ അറ്റാക്കുകളിലൂടെ ലക്ഷ്യത്തിലെത്തുന്ന കാഴ്ചയാണ് ആദ്യ പകുതി പുരോഗമിക്കുമ്പോള്‍ കാണുന്നത്. ബല്‍ജിയത്തിന്റെ ആദ്യ ഗോള്‍ സെല്‍ഫ് ഗോളിലൂടെയാണ് പിറന്നതെങ്കില്‍ രണ്ടാം ഗോള്‍ മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെയാണ് കറുത്ത കുതിരകള്‍ നേടിയത്. ഡിബ്രൂയിനെയാണ് രണ്ടാം ഗോള്‍ ബല്‍ജിയത്തിന് വേണ്ടി നേടിയത്. റഷ്യന്‍ ലോകകപ്പിലെ 150-ാം ഗോളാണ് ഡിബ്രൂയിനെയിലൂടെ പിറന്നത്. ആദ്യ പകുതി പുരോഗമിക്കുമ്പോള്‍ ബ്രസീല്‍ രണ്ട് ഗോളിന് പിന്നില്‍.
Belgium’s second goal#BRABEL
pic.twitter.com/PtdPfrSptA— Hassan Omran ???? (@HassanAOmran) July 6, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here