ലോകകപ്പ് ഫൈനലിലേക്ക് ഗുഹക്കുള്ളിൽ അകപ്പെട്ട കുട്ടികളേയും കോച്ചിനേയും ക്ഷണിച്ച് ഫിഫ
തായ്‌ലൻഡിലെ ഗുഹക്കുള്ളിൽ അകപ്പെട്ട കുട്ടികളെയും ഫുട്‌ബോൾ പരിശീലകനെയും ലോകകപ്പ് ഫൈനൽ കാണാൻ ക്ഷണിച്ച് ഫിഫ. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ തായ്‌ലാൻഡ് ഫുട്‌ബോൾ അസോസിയേഷൻ അധ്യക്ഷനെഴുതിയ കത്തിലാണ് കുട്ടികളെ ക്ഷണിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഫിഫ അറിയിച്ചു.
ഗുഹയിൽ അകപ്പെട്ട 13 പേരെയും എത്രയും പെട്ടെന്നു രക്ഷിക്കാൻ കഴിയട്ടെ. ആരോഗ്യനിലയിൽ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ ജൂലൈ 15ന് മോസ്‌കോയിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ കാണാൻ അതിഥികളായി അവരെ ക്ഷണിക്കാൻ ആഗ്രഹമുണ്ട് ഫിഫ പ്രസിഡന്റ് പറഞ്ഞു. കുട്ടികൾക്കും രക്ഷാപ്രവർത്തകർക്കും ആവേശം പകരാൻ ഈ സന്ദേശത്തിനു കഴിയുമെന്നാണു കരുതുന്നത്.
അതേസമയം, ഗുഹയിൽ ഓക്‌സിജന്റെ അളവ് കുറയുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
കുട്ടികളെ നീന്തൽ പഠിപ്പിച്ച് രക്ഷപ്പെടുത്താനുള്ള വഴിയും പരീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
FIFA invites boys soccer team trapped in Thailand cave to World Cup final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here