Advertisement

കൈലാസ യാത്രക്കിടെ കുടുങ്ങിയ എല്ലാ തീര്‍ത്ഥാടകരെയും രക്ഷപ്പെടുത്തി

July 7, 2018
Google News 1 minute Read

കൈലാസ്-മാനസസരോവര്‍ യാത്രക്കിടെ കുടുങ്ങിയ മുഴുവന്‍ തീര്‍ത്ഥാടകരെയും രക്ഷപ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. 1430 തീര്‍ത്ഥാടകരെയും രക്ഷപ്പെടുത്തി. 160 തീര്‍ത്ഥാടകരെ ഇന്നാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഹില്‍സ, സിമികോട്ട് എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമുള്ള നേപ്പാള്‍ഗഞ്ച്, സുര്‍ക്കേത്ത് എന്നിവടങ്ങളിലേക്കാണ് മാറ്റിയത്. കാലവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്നാണ് തീര്‍ത്ഥാടകര്‍ തിരിച്ചുവരാന്‍ സാധിക്കാതെ നേപ്പാളില്‍ കുടുങ്ങിയത്. തീര്‍ത്ഥാടകര്‍ തിരിച്ചു വരാന്‍ സാധിക്കാതെ അകപ്പെട്ട വിവരം ലഭിച്ച ഉടന്‍ തന്നെ ഇന്ത്യന്‍ എംബസി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here