അഭിമന്യുവിന്റെ കൊലപാതകം; മുഖ്യപ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം. കൊലയാളിയടക്കം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് കൊച്ചി സിറ്റി പോലീസ്. ഒന്നാം പ്രതി മുഹമ്മദിനെയും മറ്റ് കൊലയാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവരെ പിടികൂടാനായിട്ടില്ല. ഇതുവരെ പിടികൂടിയവരില്‍ മൂന്ന് പേര്‍ മാത്രമാണ് നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തിട്ടുള്ളവര്‍. ബാക്കിയുള്ളവര്‍ പ്രതികളെ സംരക്ഷിച്ചവരാണ്. മുഖ്യപ്രതികളുടെ ഒളിവിടം കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം. പ്രതികളെ പിടികൂടാനായി ബാങ്ക് അക്കൗണ്ടുകള്‍ അടക്കം മരവിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മുഹമ്മദടക്കമുള്ള പ്രതികൾ ഒരാഴ്ചക്കുള്ളിൽ ഏതെങ്കിലും കോടതിയിൽ കീഴടങ്ങുമെന്ന കണക്കുകൂട്ടലിലാണ് കൊച്ചി സിറ്റി പൊലീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here