Advertisement

അഭിമന്യുവിന്റെ കുടുംബത്തിന് സഹായഹസ്തമായി മഹാരാജാസിലെ മുന്‍ എസ്എഫ്‌ഐ ചെയര്‍മാന്‍

July 8, 2018
1 minute Read
abimanyu 24news

മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കുടുംബത്തിന് സഹായഹസ്തവുമായി കോളേജിലെ മുന്‍ എസ്എഫ്‌ഐ ചെയര്‍മാനും പ്രമുഖ സംവിധായകനുമായ അമല്‍ നീരദ്. സിപിഎം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ സംസ്ഥാന കമ്മിറ്റി അംഗവുമായ പി. രാജീവാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ‘നല്ല മനുഷ്യര്‍ക്ക് ഇടതുപക്ഷമാകാനേ കഴിയൂ’…എന്ന് അമല്‍ നീരദ് ഒരിക്കല്‍ തന്നോട് പറഞ്ഞിട്ടുള്ളത് പങ്കുവെച്ചാണ് പി. രാജീവ് ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്. അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ അക്കൗണ്ട് നമ്പര്‍ അയച്ചുനല്‍കാന്‍ കഴിയുമോയെന്ന് അമല്‍ നീരദ് ചോദിച്ചതായും പി. രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മഹാരാജാസിന്റെ വരാന്തകളിലൂടെയും കോണിപ്പടികളിലൂടെയും സംഘശക്തിയുമായി നടന്നവർക്ക് അഭിമന്യു ഇന്നലെകളിലെ തങ്ങളിലെ ഒരാളു തന്നെയാണ്. മഹാരാജാസിൽ അത്യപൂർവ്വമായി രണ്ടു തവണ ചെയർമാനായത് അമൽ നീരദാണ് . 93ലും 94 ലും . അന്ന് ഞാൻ എസ്എഫ് ഐ ജില്ലാ സെക്രട്ടറിയാണ് . മലയാള ചലച്ചിത്രഭാഷക്ക് പുതിയ മാനങ്ങൾ നൽകിയ അമൽ ഒരിക്കൽ പറഞ്ഞു, “നല്ല മനുഷ്യർക്ക് ഇടതുപക്ഷമാകാനേ കഴിയൂ ” ഇന്നു രാവിലെയാണ് അമൽ അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ അക്കൗണ്ട് നമ്പർ അയച്ചുനൽകാൻ കഴിയുമോയെന്ന് ചോദിച്ചത്. വഴിയിൽ ഇരുട്ടിന്റെ ശക്തികൾ കവർന്നെടുത്ത തങ്ങളുടെ പിൻഗാമിയുടെ കുടുംബത്തെ സഹായിക്കാൻ ഒരു ലക്ഷം രൂപ നാളെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുമെന്നറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top