Advertisement

ഇന്റര്‍സിറ്റി എക്സ്പ്രസ്സില്‍ പാമ്പ്; യാത്രക്കാരെ മാറ്റിയ ശേഷം യാത്ര

July 8, 2018
Google News 0 minutes Read
intercity

ഇന്നലെ എറണാകുളത്തേക്ക് പോകുകയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ്സിലെ യാത്രക്കാര്‍ക്ക് സഹയാത്രികനായി ഉണ്ടായിരുന്നത് പാമ്പ്!! ട്രെയിന്‍ തൃശ്ശൂരില്‍ എത്തിയപ്പോഴാണ് ബോഗിയില്‍ പാമ്പുണ്ടെന്ന് റെയില്‍വേ പോലീസിനെ യാത്രക്കാര്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ചെറിയ പാമ്പിനെയാണ് കണ്ടതെന്നാണ് യാത്രക്കാര്‍ പറഞ്ഞത്. പാമ്പിനെ കണ്ടെത്താന്‍ കഴിയാഞ്ഞതോടെ യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റിയ ശേഷം ട്രെയിന്‍ എറണാകുളത്തേക്ക് സര്‍വ്വീസ് നടത്തി. ഇവിടെയെത്തിയശേഷം വിശദമായ പരിശോധന നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. പാമ്പിനെ കണ്ട ബോഗിയുടെ വാതിലുകളും ജനലുകളും അടച്ചാണ് പിന്നീട് യാത്ര പുനഃരാരംഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here