തായ് ലാന്റില്‍ രണ്ടാം ഘട്ട രക്ഷാപ്രവര്‍ത്തനം തുടങ്ങി

തായ് ലാന്റില്‍ ഗുഹയില്‍ അകപ്പെട്ട് പോയ ഫുട്ബോള്‍ താരങ്ങളെ പുറത്തെത്തിക്കാനുള്ള രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം തുടങ്ങി. നാല് കുട്ടികളെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. അടുത്ത ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത്. നാല് മാസം കൊണ്ട് രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും മഴ മാറി നിന്നതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയ വാര്‍ത്തകളാണ് പിന്നീട് പുറത്ത് വന്നത്.
ഇന്നലെ നാല് പേരെ പ്രതീക്ഷിച്ചതിലും വേഗം പുറത്തെത്തിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഗുഹാ കവാടം മുതല്‍ കുട്ടികള്‍ ഉള്ള സ്ഥലം വരെ കയര്‍ ഇട്ടിട്ടുണ്ട്. ഇതില്‍ പിടിച്ചാണ് രക്ഷാപ്രവര്‍ത്തര്‍ ഗുഹയ്ക്കുള്ളില്‍ പോകുന്നത്. മുന്നില്‍ ഒരു രക്ഷാപ്രവര്‍ത്തകന്‍ , നടുക്ക് കുട്ടി, ഏറ്റവും പിന്നിലായി മറ്റൊരു രക്ഷാപ്രവര്‍ത്തകന്‍ എന്ന ബഡ്ഡി ഡൈവിംഗ് രീതിയിലാണ് കുട്ടികളെ പുറത്ത് എത്തിക്കുന്നത്. ഓക്സിജന്‍ സിലിണ്ടറുമായാണ് ഇവര്‍ കുട്ടികള്‍ക്ക് അടുത്തേക്ക് പോകുന്നത്. രക്ഷപ്പെടുത്തുന്ന കുട്ടിയ്ക്ക് ആവശ്യമായ ഓക്സിജന്‍ സിലിണ്ടറും ഇവര്‍ കൊണ്ട് പോകുന്നുണ്ട്.
ചളിയും വെള്ളവും നിറഞ്ഞ നാല് കിലോമീറ്റര്‍ ദൂരമാണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് അടുത്തെത്താന്‍ സഞ്ചരിക്കേണ്ടത്. തിരിച്ച് കുട്ടിയേയും കൊണ്ട് ഇതേ ദൂരം തിരിച്ചും താണ്ടണം. ക്ഷീണിച്ച കുട്ടികളെയാണ് ആദ്യം പുറത്തെത്തിക്കുന്നത്. ഗുഹയ്ക്ക് ഉള്ളിലെ ടി ജംഗ്ഷന്‍ എന്ന ഇടുങ്ങിയ ഭാഗമാണ് ഏറ്റവും ദുര്‍ഘടം. ഒരാള്‍ക്ക് കഷ്ടിച്ച് മാത്രമാണ് ഇത് വഴി കടക്കാനാവുക. ചുമലിലെ ഓക്സിജന്‍ സിലിണ്ടര്‍ അഴിച്ച് മാറ്റിയ ശേഷമാണ് ഇതുവഴി കടക്കാനാവുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here