Advertisement

രണ്ട് മണിക്കൂറിനുള്ളില്‍ ഫോണ്‍ ഡലിവറിയുമായി ആമസോണ്‍

July 10, 2018
Google News 0 minutes Read
youth cheated amazon aadhar compulsory for amazon services nokia 6 and nokia 8 price drops amazon

പ്രൈം ഡേയില്‍ തെരഞ്ഞെടുത്ത സാധനങ്ങള്‍ മണിക്കൂറിനുള്ളില്‍ ഡെലിവറി ചെയ്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ആമസോണ്‍. 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രൈം ഡേ സെയിലില്‍ കിടിലന്‍ ഓഫറുകളുമുണ്ട്. വീഡിയോ റിലീസുകളും, പ്രോഡക്ട് ലോഞ്ചുകളും ഉള്‍പ്പെടുന്നതാണ് പ്രൈം ഡേ സെയില്‍.

രണ്ട് മണിക്കൂറില്‍ നടത്തുന്ന അള്‍ട്രാ ഫാസ്റ്റ് ഡലിവറി രാവിലെ പ്രൈം കസ്റ്റമേഴ്‌സിന് 6 മുതല്‍ അര്‍ദ്ധരാത്രി വരെയുള്ള വിവിധ സ്ലോട്ടുകളിലായി ലഭിക്കും. സാധാരണ കസ്റ്റമേഴ്‌സിന് രാവിലെ 6 മുതല്‍ അര്‍ദ്ധരാത്രി വരെയുള്ള സമയത്തെ 2 മണിക്കൂര്‍ സ്ലോട്ടിലാവും ഡലിവറി.

amazon to deliver mobilephones within 2 hour

സ്മാര്‍ട്ട് ഫോണുകള്‍ക്ക് പുറമേ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഹോം ആന്‍ഡ് കിച്ചന്‍ സപ്ലൈസ്, ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ്, ഗ്രോസറി, സ്‌റ്റേപ്പിള്‍സ്, മീറ്റ് തുടങ്ങിയവയും അതിവേഗ ഡലിവറിയില്‍ ഉള്‍പ്പെടും. ഊഷ്മാവ് നിയന്ത്രണ സംവിധാനമുള്ള 15 ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ രാജ്യമൊട്ടാകെ സജ്ജമാക്കും. പ്രൈം നൗ ആപ്പില്‍ സൗകര്യം ലഭ്യമാകുന്നത് ബംഗളൂരു, മുംബൈ,ന്യൂ ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാകും. ജൂലൈ 16 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 17 അര്‍ദ്ധരാത്രി വരെയാണ് പ്രൈം ഡേ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here