Advertisement

ഇംഗ്ലണ്ട് ആരാധകരുടെ പരാക്രമം ജര്‍മ്മന്‍ ഷെപ്പേഡിനോട്

July 10, 2018
Google News 1 minute Read
ഇംഗ്ലണ്ട് സ്വീഡനെ 2-0ന് പരാജയപ്പെടുത്തിയതോടെ ഒരു പരാക്രമത്തിലായിരുന്നു ഇംഗ്ലീഷ്  ആരാധകര്‍. ഫുട്‌ബോള്‍ ജ്വരം പരകായത്തിലെത്തിയപ്പോള്‍ തങ്ങള്‍ കാട്ടിക്കൂട്ടിയതെന്തെന്ന് പോലും അവര്‍ക്ക് ഓര്‍മ്മയുണ്ടാവില്ല. ഒരു ഫര്‍ണ്ണിച്ചര്‍ കട അടിച്ചു തകര്‍ത്തതും, ആംബുലന്‍സ് ആക്രമിച്ചതുമൊക്കെ ഇതില്‍ പെടുന്നു. കാലാവസ്ഥയും, മദ്യ ലഹരിയും, അബോധാവസ്ഥയുമൊക്കെ ഇതിനു കാരണമായിട്ടുണ്ടെങ്കിലും അതൊന്നും അക്രമങ്ങള്‍ക്ക് ന്യായീകരണമില്ല.
സംഭവിച്ചതിന്റെ ഒരു ഭാഗം നാട്ടുകാര്‍ അറിഞ്ഞത് ഡോര്‍സെറ്റ് പൊലീസ് ഡോഗ്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്. എല്ലാ ഫുട്‌ബോള്‍ ഫാന്‍സിനുമായാണ് കുറിപ്പ്. നിങ്ങളെയൊക്കെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച് തുടങ്ങുന്ന കുറിപ്പില്‍ കുടിച്ച് കൂത്താടിയ ഇഡിയറ്റ്‌സിനോടുള്ള  വലിയ ചോദ്യവുമുണ്ട്. ആഘോഷങ്ങളും, മദ്യവും ഒന്നിച്ചു കൊണ്ടു പോകാന്‍ നിങ്ങള്‍ക്കാവില്ലെന്ന് അതിശയിക്കുന്നു കുറിപ്പില്‍…..പോരാത്തതിന് എന്തിനാണ് ജര്‍മ്മന്‍ പാരമ്പര്യമുള്ള ജര്‍മ്മന്‍ ഷെപ്പേഡ് പൊലീസ് നായയെ തെറിപറഞ്ഞതെന്തിനാണെന്നുള്ള സംശയവും ട്വിറ്റര്‍ പങ്കു വെക്കുന്നു.
സ്വീഡനെയാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ജര്‍മ്മനി ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചുമില്ല…അവരാണെങ്കില്‍ ഒരാഴ്ച മുന്നെ ബാഗെടുത്തു നാട്ടില്‍ പോവുകയും ചെയ്തു..എന്നിട്ടുമെന്തിനീ കുടിയന്മാര്‍ തങ്ങളെ തെറി വിളിച്ചു എന്നാണ് ഇവരുടെ ചോദ്യം… പരാക്രമം ജര്‍മ്മന്‍ ഷെപ്പേഡിനു വേണ്ടാ എന്നാണ് ട്വീറ്റ് നല്‍കുന്ന സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here