വാഹന വിപണി തിളങ്ങുന്നു

രാജ്യത്തെ വാഹനവിപണി ബ്രേക്കില്ലാതെ കുതിക്കുകയാണെന്ന് റിപ്പോര്‍ട്ട്. കാറുകള്‍, ടൂ വീലറുകള്‍, വാണിജ്യ വാഹനങ്ങളെന്നിവയുള്‍പ്പെടുന്ന വിപണി മികച്ച പ്രകടനം കാഴ്ച വെക്കുന്നതായാണ് റിപ്പോര്‍ട്ട്. 2018 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ മൊത്തം വില്‍പ്പന 69,62,612 യൂണിറ്റുകള്‍. പ്രാദേശിക വില്‍പ്പനയിലുണ്ടായിരിക്കുന്നത് 18.01% വര്‍ധനയാണ്.
തുടര്‍ച്ചയായ മൂന്നാം മാസവും 25.25% വളര്‍ച്ചയാണ് രാജ്യത്തെ വിപണി നേടിയിരിക്കുന്നത്. സ്‌ക്കൂട്ടറുകള്‍, ഹെവി കമേഴ്‌സ്യല്‍ വാഹനങ്ങളെന്നിവയുടെ വിഭാഗത്തില്‍ മുന്നേറ്റമുണ്ടായതായാണ് കണക്കുകള്‍. പോയവര്‍ഷം ഇതേ സമയം ജിെസ്ടി വരുന്നതിന്റേയും ബിഎസ് ഫോറിലേക്കുള്ള മാറ്റത്തിന്റെയും ചുവടു പിടിച്ച് വാഹന വില്‍പ്പനയില്‍ ഇടിവായിരുന്നു.
5.83 ലക്ഷം കാറുകളാണ് ഇക്കാലയളവില്‍ വിറ്റഴിഞ്ഞത്. 2.34 ലക്ഷം യൂട്ടിലിറ്റി വാഹനങ്ങളും, 55,078 യൂണിറ്റ് വാനുകളും വിറ്റഴിച്ചതായും കണക്കുകള്‍ പറയുന്നു. മാരുതി സുസുക്കിയാണ് ഏറ്റവുമധികം കാറുകള്‍ വിറ്റഴിച്ചത്. 4.58 യൂണിറ്റുകളിലധികം കാറുകള്‍ മാരുതി സുസുക്കി വിറ്റഴിച്ചു. ജിഡിപി വളര്‍ച്ചയും മഴ ലഭ്യത ശരാശരിയില്‍ കൂടിയതുമൊക്കെ വാഹനവിപണിക്ക് ഗുണമായി.
ഇരുചക്ര വാഹന വിപണിയില്‍ 56,77,343 വാഹനങ്ങള്‍ വിറ്റഴിച്ചു. ബൈക്ക് വില്‍പ്പനയില്‍ 19.47% വര്‍ധനയോടെ 36.51 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന നടന്നു. വാഹനനിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം ആണ് കണക്കുകള്‍ പുറത്തു വിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here