അഭിമന്യുവിന്റെ സ്മരണക്കായി വായനശാല; തന്റെ പുസ്തകങ്ങളുടെയും കൈയിലുള്ള പകര്‍പ്പുകള്‍ നല്‍കുമെന്ന് കെ.ആര്‍. മീര

മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് – ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനയിലെ പ്രവര്‍ത്തകര്‍ കുത്തികൊലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ സ്മരണക്കായി വട്ടവടയില്‍ ആരംഭിക്കാനിരിക്കുന്ന വായനശാല്ക്ക് കൈയിലുള്ള തന്റെ പുസ്തകങ്ങളുടെ പകര്‍പ്പുകള്‍ നല്‍കുമെന്ന് എഴുത്തുകാരി കെ.ആര്‍. മീര. അഭിമന്യു സ്മാരക ഗ്രന്ഥശാലക്ക് പുസ്തകം ശേഖരിക്കാനായി സമീപിച്ചവരെയാണ് കെ.ആര്‍. മീര ഇക്കാര്യം അറിയിച്ചത്. 14 പുസ്തകങ്ങളാണ് കെ.ആര്‍. മീരയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ഇവയുടെ കോപ്പികള്‍ അഭിമന്യു സ്മാരക ഗ്രന്ഥശാലക്ക് നല്‍കുമെന്നാണ് കെ.ആര്‍. മീര പറഞ്ഞത്.
വട്ടവടയില്‍ ഒരു ഗ്രന്ഥശാല അഭിമന്യുവിന്റെ സ്വപ്‌നമായിരുന്നു. അഭിമന്യു സ്‌മാരക വായനശാലയിലേക്ക് പുസ്‌തകങ്ങൾ സംഭാവന ചെയ്യാനുള്ള ക്യാമ്പയിൻ സോഷ്യൽമീഡിയ ഏറ്റെടുത്തു. നിരവധി പേരാണ് പുസ്‌തകങ്ങൾ സംഭാവന ചെയ്യാനുള്ള സന്നദ്ധത അറിയിച്ചും സുഹൃത്തുക്കളോട് അഭ്യർഥിച്ചും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തത്. നിരവധി പേർ സ്വയം സന്നദ്ധരായി പുസ്‌തകങ്ങൾ ശേഖരിച്ച് വായനശാലക്ക് കൈമാറാനും മുന്നിട്ടിറങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here