Advertisement

ഫേസ്ബുക്കിന് 50 ലക്ഷം പൗണ്ട് പിഴ

July 12, 2018
Google News 0 minutes Read
50 lakh pound fine imposed for facebook

ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയതിനെ തുടർന്ന് ഫേസ്ബുക്കിനു പിഴ ചുമത്തി. 50 ലക്ഷം പൗണ്ടാണ് ഫേസ്ബുക്ക് പിഴ അടക്കേണ്ടത്. ബ്രീട്ടീഷ് ഇൻഫർമേഷൻ കമ്മീഷണറുടെ അന്വേഷണത്തിൽ നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞടുപ്പിൽ ക്രേംബ്രിഡജ് അനലിറ്റക്ക വിവരങ്ങൾ ചോർത്തിയ സംഭവത്തെ തുടർന്നായിരുന്നു ഫേസ്ബുക്കിനെതിരായ ബ്രീട്ടീഷ് ഇൻഫർമേഷൻ കമ്മീഷണറുടെ അന്വേഷണം. ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതും സ്വകാര്യ കമ്പനിക്ക് വിവരങ്ങൾ കൈക്കലാക്കാൻ അവസരമൊരുക്കിയതും അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് നടപടി. ഇതേ തുടർന്ന് ബ്രീട്ടീഷ് ഇൻഫർമേഷൻ കമ്മീഷണർ എലിസബത്ത് ഡെൻഹാം 50 ലക്ഷം പൗണ്ടാണ് ഫേസ്ബുക്ക് പിഴ വിധിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here