അഭിമന്യു കൊലക്കേസ് പ്രതികള്‍ സഞ്ചരിച്ച കാറ് കണ്ടെടുത്തു

അഭിമന്യുവിനെ കൊലപ്പെടുത്തിയവര്‍ രക്ഷപ്പെടാനായി ഉപയോഗിച്ച കാറ് കണ്ടെത്തി. ചേര്‍ത്തല സ്വദേശിയുടെ പേരിലുള്ള ചുവന്ന സ്വിഫ്റ്റ് കാറാണിത്.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ആലപ്പുഴ സ്വദേശികളായ ഷാജഹാന്‍, ഷിറാസ് സലിം എന്നിവരാണ് അറസ്റ്റിലായത്. കൊലയെ കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.ഇരുവരും എസ്ഡിപിഐയുടെ പ്രധാനപ്പെട്ട നേതാക്കളാണ്. ഇതില്‍ ഷാജഹാന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളും ഷിറാസ് കായിക പരിശീലനം നല്‍കുന്നയാളുമാണ്. ഇവരില്‍ നിന്ന് മത സ്പര്‍ദ്ധ വളര്‍ത്തുന്ന ലഘു രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നാലെ ആലപ്പുഴയില്‍ നിന്ന് എണ്‍പതോളം എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തിരുന്നു.
abhmayu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here