ഇവാന്‍ പെരിസിച്ചിന്റെ ‘പൂഴിക്കടകന്‍’; ക്രൊയേഷ്യ തിരിച്ചടിച്ചു (1-1)

ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് നേടിയ ലീഡിന് രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് ക്രൊയേഷ്യ. തുടരെ തുടരെയുള്ള മുന്നേറ്റങ്ങള്‍ ലക്ഷ്യം കണ്ടത് 68-ാം മിനിറ്റില്‍. സിമെ വ്രസാൽകോയുടെ അത്യുഗ്രൻ ക്രോസിന് അതിലേറെ സുന്ദരമായി ഗോളിലേക്ക് വഴികാട്ടി ഇവാൻ പെരിസിച്ച്.

പെരിസിച്ചിന്റെ പൂഴിക്കടകന്‍ ഗോള്‍!!! ഹെഡറിന് വേണ്ടി വായുവില്‍ പൊന്തിയ പെരിസിച്ച് എല്ലാവരെയും കബളിപ്പിച്ച് കാലുകൊണ്ട് പന്ത് തട്ടി ഇംഗ്ലീഷ് ഗോള്‍വല കുലുക്കുന്നു. സമനില ഗോള്‍ ക്രൊയേഷ്യയ്ക്ക് ജീവന്‍ നല്‍കുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top