Advertisement

മോസ്‌കോയില്‍ ഇംഗ്ലണ്ട് ലീഡ് ചെയ്യുന്നു (1-0); ആദ്യ പകുതി കണക്കുകള്‍ ഇങ്ങനെ: (ചിത്രങ്ങള്‍, വീഡിയോ)

July 12, 2018
Google News 22 minutes Read

ഇംഗ്ലണ്ട് – ക്രൊയേഷ്യ സെമി ഫൈനല്‍ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നു. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ട്രിപ്പിയര്‍ നേടിയ ഫ്രീകിക്ക് ഗോളിന് ഇംഗ്ലണ്ട് ലീഡ് ചെയ്യുന്നു. ഗോള്‍ നേടാന്‍ സാധിക്കാതെ ക്രൊയേഷ്യ.

ഇംഗ്ലണ്ടിന്റെ ടച്ചില്‍ മത്സരത്തിന് ആരംഭം.

തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് മുന്നേറ്റം.

മോസ്‌കോയിലെ ആദ്യ ഗോള്‍ പിറക്കുന്നു; ഇംഗ്ലണ്ടിന് ആഘോഷം

അഞ്ചാം മിനിറ്റിലാണ് ഇംഗ്ലണ്ടിന്റെ ലീഡ് ഗോള്‍. ബോക്‌സിനു തൊട്ടുവെളിയില്‍ ഡെലെ അലിയെ ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് വീഴ്ത്തുന്നു. തുടര്‍ന്ന് ഇംഗ്ലണ്ടിന് അനുകൂലമായ ഫ്രീകിക്ക്. കീറെന്‍ ട്രിപ്പിയറിന്റെ ഫ്രീകിക്ക് ഷോട്ട് ക്രൊയേഷ്യയുടെ നെഞ്ചത്ത്. ക്രൊയേഷ്യയുടെ പ്രതിരോധനിരയും ഉരുക്കുകോട്ടയായ ഗോളി സുബാസിച്ചും ട്രിപ്പിയറിന്റെ ഷോട്ടില്‍ ഫിനിഷ്!!! പന്ത് ഗോള്‍ വലയില്‍…

മത്സരം 10 മിനിട്ടുകള്‍ പിന്നിടുന്നു. മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ക്രൊയേഷ്യന്‍ താരങ്ങളുടെ ശ്രമം. മോഡ്രിച്ച് – പെരിസിച്ച് – റെബിച്ച് ത്രയങ്ങളുടെ മുന്നേറ്റം ക്രൊയേഷ്യയ്ക്ക് ജീവനേകുന്നു.

മത്സരം 20 മിനിട്ടുകള്‍ പിന്നിടുന്നു. പന്ത് കൈവശം വെക്കുന്നതില്‍ ക്രൊയേഷ്യ ആധിപത്യം പുലര്‍ത്തുന്നു. എന്നാല്‍, ഗോള്‍ നേടാന്‍ സാധിക്കുന്നില്ല. പ്രതിരോധം ശക്തിപ്പെടുത്തി ഇംഗ്ലണ്ട്.

30-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ആക്രമണം. തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നു ഇംഗ്ലീഷ് നിരയ്ക്ക്. ക്യാപ്റ്റന്‍ ഹാരി കെയ്‌ന് ലക്ഷ്യം തെറ്റുന്ന കാഴ്ച. 32-ാം മിനിറ്റിലും 33-ാം മിനിറ്റിലും ക്രൊയേഷ്യയുടെ മികച്ച മുന്നേറ്റം. ലൂക്കാ മോഡ്രിച്ചും റെബിച്ചും ഇംഗ്ലണ്ടിന്റെ പോസ്റ്റിലേക്ക് കുതിക്കുന്നു. ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ പിക്‌ഫോര്‍ഡ് ഗോള്‍ സാധ്യതകളെ തട്ടിയകറ്റുന്നു.

40 മിനിറ്റുകള്‍ പിന്നിടുന്നു മത്സരം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം കളിയിലും വാക്കേറ്റത്തിലും.

45-ാം മിനിറ്റില്‍ റാകിടിച്ചിലൂടെ ക്രൊയേഷ്യയുടെ മുന്നേറ്റം. ഇംഗ്ലണ്ട് പ്രതിരോധം കൂടുതല്‍ ശക്തമാകുന്ന കാഴ്ച.

ആദ്യ പകുതിക്ക് ഒരു മിനിറ്റ് അധിക സമയം. ഗോള്‍ നേടാനാകാതെ ക്രൊയേഷ്യ. ട്രിപ്പിയറിന്റെ ഫ്രീകിക്ക് ഗോളില്‍ ആദ്യ പകുതി അവസാനിക്കുമ്പോല്‍ ഇംഗ്ലണ്ട് ലീഡ് ചെയ്യുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here