ഹയർസെക്കണ്ടറി ക്ലാസുകളിൽ നിരീക്ഷണ ക്യാമറ വേണ്ടെന്ന് ഹയർസെക്കണ്ടറി ഡയറക്ടർ

സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്ക്കൂളുകളിലെ ക്ലാസുകളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിന് വിലക്ക്. ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ക്കൂളുകൾ ഇവ നീക്കം ചെയ്യണമെന്നും നിർദേശമുണ്ട്. ഹയർ സെക്കണ്ടറി ഡയറക്ടറുടേതാണ് നിർദേശം. തിരുവന്തപുരത്തെ ഒരു സ്ക്കൂളിൽ ഇത്തരത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതിനെതിരെ രക്ഷകർത്താക്കൾ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹയർ സെക്കണ്ടറി ഡയറക്ടറുടെ നിർദേശം വന്നത്.
സിസിടിവി ക്യാമറകൾ നീക്കം ചെയ്തില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഡയറക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here