കള്ള നോട്ട് കേസ്; നടി സൂര്യ സഹോദരി ശ്രുതി എന്നിവർ ജാമ്യാപേക്ഷ സമർപ്പിച്ചു

കള്ള നോട്ട് കേസിൽ സീരിയൽ നടി സൂര്യ ശശികുമാർ, സഹോദരി ശ്രുതി എന്നിവർ ഹൈക്കോടതിയിൽ ജാമ്യഹർജി സമർമിച്ചു. ഇവരുടെ വസതിയിൽ നിന്ന് കള്ളനോട്ടും, നോട്ടടി യന്ത്രവും കടലാസും സാമഗ്രികളും പൊലീസ് പിടികൂടിയിരുന്നു.

കള്ളനോട്ട് നിർമാണത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടെന്നാണ് പൊലീസ് കേസ്. കേസിൽ നാലും അഞ്ചും പ്രതികളാണ് നടിയും സഹോദരിയും. തങ്ങൾക്ക് സംഭവവുമായി ബന്ധമില്ലെന്നും ഒരു വർഷത്തിലധികമായി എറണാക്കളത്ത് ഫ്‌ളാറ്റിലാണ് താമസമെന്നും സഹോദരിമാർ ഹർജിയിൽ ബോധിപ്പിച്ചു. തൊടുപുഴ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൂന്നു പേരും റിമാൻഡിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top