വിശുദ്ധ പക്ഷിയുടെ മുട്ട പൊട്ടിച്ചു; അഞ്ച് വയസ്സുകാരിക്ക് ഊരുവിലക്ക്

വിശുദ്ധ പക്ഷിയായി കരുതുന്ന കിളിയുടെ മുട്ട പൊട്ടിച്ചതിന് അഞ്ച് വയസ്സുകാരിയെ ഊരുവിലക്കി ഗ്രാമം. രാജസ്ഥാനിലെ ബൂന്ധി ജില്ലയിലാണ് സംഭവം.
ബൂന്ധി ജില്ലയിലെ ഹരിപുര ഗ്രാമത്തിൽ മഴയുടെ സന്ദേശവാഹകരായി കണക്കാക്കുന്ന ചെങ്കണ്ണി തിത്തിരി പക്ഷിയുടെ മുട്ടയാണ് പെൺകുട്ടി അബദ്ധത്തിൽ പൊട്ടിച്ചത്.
വീട്ടിൽ കയറാനോ ആരോടും സംസാരിക്കാനോ പാടില്ലെന്നാണ് ഗ്രാമത്തിലെ ഖാപ് പഞ്ചായത്ത് അധികൃതർ ശിക്ഷ വിധിച്ചത്. കുട്ടിയുടെ കയ്യിൽ നിന്ന് വെള്ളം പോലും വാങ്ങാൻ പാടില്ലെന്ന് ശിക്ഷയിൽ പറയുന്നു. മതപരമായ ആചാരങ്ങളിൽ പങ്കെടുക്കുന്നതിന് കുട്ടിയുടെ കുടുംബാഗംങ്ങൾക്കും വിലക്കുണ്ട്.
പത്ത് ദിവസത്തിൽ അധികമായി വീടിന് വെളിയാലാണ് പെൺകുട്ടി കഴിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ ഭരണകൂടവും മനുഷ്യാവകാശപ്രവർത്തകരും സംഭവത്തിൽ ഇടപെട്ടതിനെ തുടർന്നാണ് കുട്ടിക്ക് വീട്ടിൽ കയറാൻ സാധിച്ചത്.
പെൺകുട്ടിയുടെ ദുരവസ്ഥയിൽ എന്ത് പരിഹാരം ചെയ്യണമെന്ന് പിതാവിന്റെ ആവശ്യത്തിന് മദ്യവും പണവും ജീവഹാനി വരുത്തിയതിന് ഗംഗാ സ്‌നാനവുമാണ് ഖാപ് പഞ്ചായത്തത് ആവശ്യപ്പെട്ടത്. ഇതിനാവശ്യമായ ചെലവിനുള്ള പണം പിതാവിന്റെ കൈവശമില്ലെന്ന് മനസിലായതോടെ ശിക്ഷ തുടരാൻ വിധിക്കുകയായിരുന്നു. ഇതോടെയാണ് കുട്ടിയുടെ പിതാവ് പൊലീസിനെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here