പരിക്കില്‍ പരുങ്ങി ക്രൊയേഷ്യ; സൂപ്പര്‍താരം ഫൈനലില്‍ കളിക്കില്ല?

ചരിത്ര ഫൈനലിന് ബൂട്ടണിയാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേ ക്രൊയേഷ്യ ആശങ്കയില്‍. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഗോള്‍ സ്‌കോര്‍ ചെയ്ത് വിജയത്തിന് ചുക്കാന്‍ പടിച്ച ഇവാന്‍ പെരിസിച്ചിന് ഗുരുതരമായ പരിക്ക്. സെമി ഫൈനലില്‍ തുടക്ക് പരിക്കേറ്റ താരത്തെ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമാണെന്നും ഫൈനലില്‍ കളിക്കാന്‍ സാധിക്കില്ലെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. സെമി ഫൈനലില്‍ ക്രൊയേഷ്യന്‍ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച താരമാണ് പെരിസിച്ച്. മോഡ്രിച്ച് – പെരിസിച്ച് സഖ്യത്തിന്റെ മുന്നേറ്റം ശ്രദ്ധേയമായിരുന്നു. കരുത്തരായ ഫ്രാന്‍സിനെയാണ് ക്രൊയേഷ്യ ഫൈനലില്‍ നേരിടേണ്ടത്. പെരിസിച്ചിന്റെ അസാന്നിധ്യം ക്രൊയേഷ്യയെ തളര്‍ത്തുന്നതും അതുകൊണ്ടാണ്. പരിക്ക് മാറി താരം ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ക്രൊയേഷ്യന്‍ ക്യാമ്പ്.

മോഡ്രിച്ച്, റാക്കറ്റിച്ച്, മന്‍ഡ്‌സൂക്കിച്ച് എന്നിവര്‍ക്കൊപ്പം ഈ ലോകകപ്പിലെ ക്രൊയേഷ്യന്‍ മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് പെരിസിച്ച്. ലോകകപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍മിലാന്‍ താരമായ പെരിസിച്ചിന് മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ഉള്‍പ്പെടേയുള്ള വമ്പന്‍ ക്ലബ്ലുകളില്‍ നിന്ന് ഓഫറുകളും വന്ന് കഴിഞ്ഞു. അങ്ങനെയുള്ള ഒരു താരത്തിന് ഫൈനലില്‍ കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ക്രൊയേഷ്യക്ക് വന്‍ തിരിച്ചടിയാകും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More