കുമ്പസാര പീഡനം; വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വൈദികർ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ കേസിലെ രണ്ടാം പ്രതി ഫാദർ ജോബ് മാത്യു കീഴടങ്ങിയിരുന്നു. ഇയാളെ പതിനഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു. കൊല്ലത്താണ് ജോബ് മാത്യു കീഴടങ്ങിയത്. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ ജോബ് മാത്യുവിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങില്ല.
കേസിലെ മൂന്നാം പ്രതിയായ ഫാദർ ജോൺസൺ വി മാത്യുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ബാക്കിയുള്ള വൈദികരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ വൈദികർ. പീഡനക്കേസിൽ സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകില്ലെന്നാണ് വൈദികർക്ക് ലഭിച്ച നിയമോപദേശം എന്നും സൂചനയുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്ന് ഓർത്തഡോക്സ് സഭാ നേതൃത്വം വൈദികർക്ക് നിർദേശം നൽകിയിട്ടുണ്ട്. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here