മലപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞു; ഒരു മരണം, അമ്പതോളം പേര്‍ക്ക് പരിക്ക്

മലപ്പുറം – എടരിക്കോട്ട് പാലച്ചിറമാട്ടില്‍ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി പ്രഭാവതിയാണ് മരിച്ചത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൃശൂര്‍ – കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top