Advertisement

ഗോദാവരിയില്‍ ബോട്ട് മുങ്ങി; കുട്ടികളടക്കം 15 പേരെ കാണാതായി

July 14, 2018
Google News 0 minutes Read

ആന്ധ്രാപ്രദേശില്‍ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ യാത്രാബോട്ട് മുങ്ങി 15 പേരെ കാണാതായതായി റിപ്പോര്‍ട്ട്. നാല്‍പതോളം പേരുമായി യാത്ര ചെയ്ത ബോട്ടാണ് ഗൗതമി നദിയില്‍ മുങ്ങിയത്. യാത്രക്കാരിലേറെയും വിദ്യാര്‍ത്ഥികളാണെന്നാണ് റിപ്പോര്‍ട്ട്.

നദിയിൽ പാലം നിർമിക്കാനായി കെട്ടിപ്പൊക്കിയ തൂണുകളിലൊന്നിലിടിച്ചായിരുന്നു അപകടം. തുടർന്ന് ബോട്ട് മറിയുകയായിരുന്നു. പത്തു പേരെയെങ്കിലും പ്രദേശ വാസികൾ രക്ഷപ്പെടുത്തിയതായാണു വിവരം. മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here