ലുഷ്‌നിക്കിയില്‍ മലയാളികളും; ആവേശം വാനോളം

റഷ്യന്‍ ലോകകപ്പ് ഫൈനലിന് കിക്കോഫ് മുഴങ്ങാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ ലുഷ്‌നിക്കിയില്‍ മലയാളി സാന്നിധ്യമേറുന്നു. മലയാളി വേഷമായ മുണ്ടുടുത്ത് എത്തിയ ഒരു ആരാധകന്‍ ശ്രദ്ധാകേന്ദ്രമായി. ദുബായ് ഫ്ളവേഴ്‌സ് എഫ്എമ്മിലെ ആര്‍ജെ അനൂപാണ് മുണ്ടുടുത്ത് റഷ്യയിലെത്തിയത്. ഫുട്‌ബോളിന്റെ കടുത്ത ആരാധകനാണ് അനൂപ്.

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍ നേരത്തേ തന്നെ ലുഷ്‌നിക്കിയില്‍ എത്തിയിരുന്നു. കടുത്ത അര്‍ജന്റീന ആരാധകനായ വിജയന്‍ ഫൈനലില്‍ ക്രൊയേഷ്യക്കൊപ്പമാണ്. എന്നാല്‍, വിജയസാധ്യത ഫ്രാന്‍സിനാണെന്നും താരം പറഞ്ഞിട്ടുണ്ട്. ക്രൊയേഷ്യന്‍ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ വിജയന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

 

 

 

 


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top